സൗദിയിലെ കായിക അടിസ്ഥാന സൗകര്യങ്ങളുടെ ബഹുമുഖ ഉപയോഗത്തിനായി റാദിയ പ്ലാറ്റ്ഫോം ആരംഭിച്ചു. PIF കമ്പനിയായ SURJ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്, ലൈവ് നേഷൻ, ഓക്ക് വ്യൂ ഗ്രൂപ്പ് എന്നിവയുമായി ചേർന്നാണ് സംരംഭം നടപ്പാക്കുന്നത്.
സൗദിയിലെ സ്റ്റേഡിയങ്ങൾ, അരീനകൾ, പ്രധാന സ്പോർട്സ് ഏരിയകൾ എന്നിവ ഉപയോഗപ്പെടുത്താൻ പ്ലാറ്റ്ഫോം പ്രവർത്തിക്കും. കായിക, വിനോദ സൗകര്യങ്ങളുടെയും ഏരിയകളുടെയും മാനേജ്മെന്റ്, പ്രവർത്തനം, മാർക്കറ്റിങ് എന്നിവയും നടത്തും.
കായിക വേദികളുടെ പ്രവർത്തനങ്ങൾക്കായുള്ള സംയോജിത സേവന പ്ലാറ്റ്ഫോമായി റാദിയ പ്രവർത്തിക്കും. പ്രാരംഭ ഘട്ട രൂപകൽപ്പന, പ്രവർത്തന ആസൂത്രണം, വികസന മേൽനോട്ടം, പ്രവർത്തനങ്ങൾ, വാണിജ്യവൽക്കരണം എന്നി രംഗങ്ങളിലൊക്കെ പിന്തുണ നൽകും.









Leave a Reply