Advertisement

ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷം, കനത്ത നഷ്ടം

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടി ശക്തമാക്കിയതോടെ ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷം, വിവിധ ഗൾഫ് രാജ്യങ്ങളിൽ കനത്ത നാശ നഷ്ടം നേരിട്ടിട്ടുണ്ട്. ഇറാൻ തൊടുത്തുവിട്ട മിസൈൽ ഡ്രോൺ എന്നിവ തകർത്തതായി വിവിധ രാജ്യങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും നാശ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

ഖത്തറിൽ കുട്ടി ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്, ഹോർമുസിൽ ഇന്ത്യക്കാരനെ കാണാനില്ല2

ഇറാനിയൻ ആക്രമണങ്ങളെ തടയുന്നതിനിടയിൽ ഉണ്ടായ അവശിഷ്ടങ്ങൾ പതിച്ച് കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇറാൻ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾ നേരിടുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി അംഗീകൃത പ്രതികരണ പദ്ധതികൾക്കനുസൃതമായി സുരക്ഷാ അധികാരികളും സിവിൽ ഡിഫൻസ് ടീമുകളും അവരുടെ നടപടിക്രമങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

ഞായറാഴ്ച രാവിലെ ഒമാൻ തീരത്ത് വ്യാപാര കപ്പലായ ജെഎഫ്എസ് ഗാലക്സിക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഒരു ഇന്ത്യൻ പൗരനെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യക്കാരിൽ 10 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായും ഒരാളെ കാണാതായതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

അമ്മാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും നടന്നുകൊണ്ടിരിക്കുന്ന തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ ഒമാനി അധികൃതരുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. അനധികൃത പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു കപ്പലിൽ ആക്രമണം നടത്തിയതായി ഇറാൻ നേരത്തെ അറിയിച്ചിരുന്നു.

ഇറാനിൽ നിന്നെത്തിയ മൂന്ന് മിസൈലുകൾ രാജ്യത്തിന്റെ പ്രദേശത്തിനുള്ളിൽ പതിച്ചതായും ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ജോർദാൻ അധികൃതർ വെളിപ്പെടുത്തി. അപകടം നടന്നയുടനെ ബന്ധപ്പെട്ട അധികാരികൾ വീഴ്ചയുടെ സ്ഥലങ്ങളിലേക്ക് നീങ്ങിയതായും സിവിൽ ഡിഫൻസ് ടീമുകളും സുരക്ഷാ സേവനങ്ങളും പരിശോധനയും സുരക്ഷാ പ്രവർത്തനങ്ങളും ആരംഭിച്ചതായും അധികൃതർ പറഞ്ഞു.

ആറ് അറബ് രാജ്യങ്ങൾക്കെതിരായ ആക്രമണത്തെ അതിശക്തമായി അപലപിച്ച് സഊദി അറേബ്യ. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള ഇറാന്റെ തുടർച്ചയായ അസ്ഥിരപ്പെടുത്തുന്ന പെരുമാറ്റത്തെ രാജ്യം അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നതായി സഊദി വിദേശ കാര്യ മന്ത്രാലയം പ്രസ്താവാനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *