Advertisement

സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉപയോഗിച്ച ഹെവി ട്രക്കുകളുടെ പ്രായപരിധി കുറച്ചു

സൗദി അറേബ്യ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഉപയോഗിച്ച ഹെവി ട്രക്കുകളുടെ പ്രായപരിധി കുറച്ചു. നിലവില്‍ പത്ത് വര്‍ഷമായിരുന്നത് അഞ്ചായി കുറച്ചു. പുതിയ നിയമത്തിന് സൗദി മന്ത്രി സഭ അംഗീകാരം നല്‍കി. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഹെവി വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.

വിദേശങ്ങളില്‍ നിന്നും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് പുതിയ നിബന്ധന ബാധകമാകുക. മൂന്നര ടണ്ണില്‍ കൂടുതല്‍ ചരക്ക് നീക്കം നടത്താന്‍ ശേഷിയുള്ള സെക്കനന്‍റ് ഹെവി ട്രക്കുകളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമാണ് തീരുമാനം. ഇതുവരെ പത്ത് വര്‍ഷമാണ് പ്രായപരിധി അനുവദിച്ചിരുന്നത്. ഇനി മുതല്‍ അഞ്ച് വര്‍ഷമായി കുറയും. പുതിയ നിയമത്തിന് സൗദി മന്ത്രി സഭ അംഗീകാരം നല്‍കി. ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അഭ്യർഥനയെ തുടര്‍ന്നാണ് ഭേദഗതി വരുത്തിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, വാണിജ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ചാണ് തീരുമാനം നടപ്പിലാക്കുക. ട്രക്ക് മോഡലുകളുടെ നിര്‍മ്മാണ വര്‍ഷം മുതല്‍ അഞ്ച് വര്‍ഷമാണ് പ്രായപരിധിയായി പരിഗണിക്കുക. എല്ലാതരം മോഡലുകള്‍ക്കും നിബന്ധന ബാധകമായിരിക്കും. രാജ്യത്തിനുള്ളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും വർധിപ്പിക്കുന്നതിനും കര ഗതാഗതം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *