എല്ലാ റൂട്ടുകളിലേക്കുമുള്ള ടിക്കറ്റ് ബുക്കിങ്ങിന് ‘തമാര’ സർവീസ് വഴി ഇൻസ്റ്റാൾമെന്റ് സൗകര്യം
അന്താരാഷ്ട്ര സർവീസുകളിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് ബുക്കിങ്ങിൽ അധിക നിരക്കുകൾ നൽകാതെ തന്നെ ഒരു തവണ മാറ്റങ്ങൾ വരുത്താനുള്ള സൗകര്യവുമായി സൗദി എയർലൈൻസ്. ജൂൺ മാസം മുതൽ ആഗസ്റ്റ് അവസാനം വരെയുള്ള ഈ സീസണിൽ ഷെഡ്യൂൾ ചെയ്ത സർവീസുകളും ഒപ്പം അധിക സർവീസുകളും സുഗമമായി നടത്തുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് എയർലൈൻസ് പൂർത്തിയാക്കിയിട്ടുള്ളത്.
സൗദി എയർലൈൻസിന്റെ എല്ലാ റൂട്ടുകളിലേക്കുമുള്ള ടിക്കറ്റ് ബുക്കിങ്ങിന് തമാര (Tamara) സർവീസ് വഴി ഇൻസ്റ്റാൾമെന്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് അനുസൃതമായി ടിക്കറ്റ് തുക അടക്കാൻ ഇത് സഹായിക്കും. യാത്രക്കാർക്ക് കൂടുതൽ വ്യക്തതയും ഫ്ലെക്സിബിലിറ്റിയും നൽകുന്നതിനായി അധിക ലഗേജുകൾ കൊണ്ടുപോകുന്നതിനുള്ള നിരക്കുകളിൽ എയർലൈൻസ് പരിഷ്കരണങ്ങൾ വരുത്തിയിട്ടുണ്ട്. യാത്രക്ക് മുമ്പ് തന്നെ കൃത്യമായി പ്ലാൻ ചെയ്യാനും മികച്ച യാത്രാനുഭവം ഉറപ്പാക്കാനും ഇത് സഹായിക്കും. ഉയർന്ന തിരക്കുള്ള സീസണുകൾ ദശാബ്ദങ്ങളായുള്ള തങ്ങളുടെ പ്രവർത്തന പരിചയം കൊണ്ട് വളരെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സാധിക്കാറുണ്ടെന്നും, വിമാനത്താവളങ്ങളിലെ സുഗമമായ യാത്രയും കൃത്യസമയത്തുള്ള സർവീസുകളും ഉറപ്പാക്കുമെന്നും സൗദി എയർലൈൻസ് വ്യക്തമാക്കി.









Leave a Reply