Advertisement

പ്രവാസികൾക്ക് നാട്ടിൽ സുരക്ഷിതമായ നിക്ഷേപ പദ്ധതിയുമായി സഊദി കെഎംസിസി

 

 

 

മക്ക – പ്രവാസികൾക്ക് നാട്ടിൽ സുരക്ഷിതമായ നിക്ഷേപ പദ്ധതിക്കും തുടക്കം കുറിക്കാൻ സഊദി കെഎംസിസി. നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇത് ആരംഭിക്കുന്നത്. . ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ നടന്നു വരുന്നതായും ഭാരവാഹികൾ മക്കയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.. അതോടൊപ്പം നാട്ടിലെ കമ്പനിയുടെ ഭാഗമായി സഊദിയിലും നിക്ഷേപം നടത്താൻ പദ്ധതിയുണ്ട്. സുരക്ഷിതമായ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമാണ് സഊദി. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെ ഈ നിക്ഷേപത്തിലേക്ക് ക്ഷണിക്കും.

കൂടാതെ സഊദി കെഎംസിസിയുടെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി 2027 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും . അമ്പത് യുവതികളുടെ വിവാഹം സംഘടിപ്പിക്കും. വിദ്യാഭ്യാസ രംഗത്തും സാംസ്‌കാരിക രംഗത്തും പ്രവാസ ലോകത്തും വിവിധ പരിപാടികൾ സംഘടിപ്പിക്കും

വാർത്താസമ്മേളനത്തിൽ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് , ട്രഷറർ അഹമ്മദ് പാളയാട്ട് , ചെയർമാൻ ഖാദർ ചെങ്കള, വൈസ് പ്രസിഡന്റുമാരായ നിസാം മമ്പാട്, ഉസ്മാനാലി പാലത്തിങ്ങൽ, സെക്രട്ടറിമാരായ നാസർ വെളിയംകോട്, ഹാരിസ് കല്ലായി, നാസർ എടവനക്കാട്, അരിമ്പ്ര അബൂബക്കർ, മുജീബ് പൂക്കോട്ടൂർ
തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *