Advertisement

6.2 ലക്ഷം ടൺ ഉൽപാദനം; സൗദി വിപണികളിൽ തണ്ണിമത്തൻ തരം​ഗം

സൗദി അറേബ്യയിൽ വേനൽക്കാല പഴവർ​ഗങ്ങളിൽ ഒന്നാമനായി തണ്ണിമത്തൻ വിപണി കീഴടക്കുന്നു. പ്രതിവർഷം 6.2 ലക്ഷം ടണ്ണിലധികം ഉൽപാദനത്തോടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സീസണൽ കാർഷിക വിളകളിലൊന്നായി തണ്ണിമത്തൻ മാറിയിരിക്കുകയാണ്. വേനൽച്ചൂട് കടുക്കുന്നതോടെ തണ്ണിമത്തന്റെ ആവശ്യകതയും വർധിക്കുകയാണ്. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ, അൽ-ജൗഫ്, അൽ ബഹ, മദീന, അൽ ഖസീം, തബൂക്ക്, ഹാഇൽ, അസീർ, ജിസാൻ എന്നിവയാണ് തണ്ണിമത്തൻ ഉൽപാദിപ്പിക്കുന്ന പ്രധാന മേഖലകൾ.

ഉപഭോഗത്തിന് പുറമെ, ഭക്ഷ്യ സംസ്കരണ വ്യവസായ മേഖലകളിലും വലിയ രീതിയിൽ ഉപയോഗിക്കുന്നതിനാൽ തണ്ണിമത്തന് വലിയ സാമ്പത്തിക പ്രാധാന്യമുണ്ട്. നേരിട്ടുള്ള ഉപയോഗവും വ്യാവസായിക ആവശ്യങ്ങളും ഒത്തുചേരുന്ന ഒരു തന്ത്രപ്രധാന വിളയായി ഇത് മാറിയിരിക്കുന്നു.

സീസണൽ പഴങ്ങളുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക ഉൽപന്നങ്ങളുടെ വിപണനത്തെ പിന്തുണക്കുന്നതിനുമായി സൗദി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, രാജ്യത്തെ 11 പ്രധാന പ്രദേശങ്ങളിൽ തണ്ണിമത്തൻ കൃഷി വ്യാപകമായി നടക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *