ആഗോള വ്യോമയാന രംഗത്ത് ചരിത്ര നേട്ടം സ്വന്തമാക്കി സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ ‘സൗദിയ’. 2026 മെയ് മാസത്തിലെ കണക്കുകൾ പ്രകാരം വിമാനങ്ങൾ കൃത്യസമയത്ത് സർവീസ് നടത്തുന്നതിൽ ലോകത്തിലെ അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ പട്ടികയിൽ സൗദിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വ്യോമയാന രംഗത്തെ പ്രമുഖ ആഗോള വിശകലന ഏജൻസിയായ സിറിയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
മെയ് മാസത്തിൽ വിമാനങ്ങൾ കൃത്യസമയത്ത് പുറപ്പെടുന്നതിൽ 92.30 ശതമാനവും, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിൽ 90.12 ശതമാനവും മികച്ച സമയനിഷ്ഠ പാലിക്കാൻ സൗദിയക്ക് സാധിച്ചു. ലോകത്തിലെ 4 ഭൂഖണ്ഡങ്ങളിലായി നൂറിലധികം നഗരങ്ങളിലേക്ക് 13,600 ലധികം സർവീസുകൾ നടത്തിയാണ് എയർലൈൻസ് ഈ നേട്ടം കൈവരിച്ചത്.






Leave a Reply