Advertisement

അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് അനാശാസ്യം; നജ്റാനിൽ 12 പ്രവാസികൾ പിടിയിൽ

സൗദി അറേബ്യയിലെ നജ്‌റാനിൽ താമസസ്ഥലം കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 12 പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്യൂണിറ്റി സെക്യൂരിറ്റി വിഭാഗം, മനുഷ്യക്കടത്ത് വിരുദ്ധ ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ച് നജ്‌റാൻ പൊലീസ് സംയുക്തമായി നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെൻ്റ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്നതെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് വ്യക്തമാക്കി.

പിടിയിലായ പ്രതികൾക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ പൊലീസ് പൂർത്തിയാക്കിയിട്ടുണ്ട്. തുടർ അന്വേഷണങ്ങൾക്കും വിചാരണ നടപടികൾക്കുമായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്തെ നിയമങ്ങളും സാമൂഹിക സുരക്ഷിതത്വവും ലംഘിക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിരീക്ഷണം തുടരുമെന്ന് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *