Advertisement

വിപുൽ സൗദിയിലെ പുതിയ ഇന്ത്യൻ സ്ഥാനപതി

റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി വിപുല്‍ ഐഎഫ്എസിനെ നിയമിച്ചു. നിലവിലെ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന് പകരമാണ് ഖത്തറിലെ ഖത്തറിലെ സ്ഥാനപതിയായ വിപുല്‍ ഉടന്‍ റിയാദില്‍ ചുമതലയേല്‍ക്കുക.

1998 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്  ഉദ്യോഗസ്ഥനാണ്. ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യക്കുള്ള രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്. ഖത്തറില്‍ തടവിലായിരുന്ന ഇന്ത്യയിലെ എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥരെ നയതന്ത്ര ചര്‍ച്ചകളിലൂടെ മോചിപ്പിക്കുന്നതില്‍ കോണ്‍സുലേറ്റിനെ നയിച്ചത് വിപുല്‍ ആയിരുന്നു. 2023 ഓഗസ്റ്റ് മുതല്‍ ദോഹയില്‍ സ്ഥാനപതിയാണ്. നേരത്തെ യുഎഇയിൽ ഇന്ത്യൻ കോൺസൽ ജനറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *