Advertisement

ഭരണം മാറി; ബംഗാള്‍, കേരളം സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ ഇറക്കുമതി പുനരാരംഭിച്ചതായി സൗദി

saudi flag

ഇന്ത്യയിലെ പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും ഇറക്കുമതി പുനരാരംഭിച്ചതായി സൗദി ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്സും നാഷണല്‍ സെന്റര്‍ ഫോര്‍ പ്ലാന്റ് പെസ്റ്റ് ആന്റ് അനിമല്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോളും അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ അംഗീകരിച്ച നടപടിക്രമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായും അന്താരാഷ്ട്ര സസ്യ സംരക്ഷണ കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ക്കും ഫൈറ്റോസാനിറ്ററി നടപടികള്‍ക്കായുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും (ഐ.എസ്.പി.എം) അനുസൃതമായും ഇന്ത്യയില്‍ നിന്നുള്ള സസ്യ കയറ്റുമതി സ്വീകരിക്കുന്നത് പുനരാരംഭിക്കുന്നതായും ഇരു ഏജന്‍സികളും വ്യക്തമാക്കി. നിപ രോഗം പൊട്ടിപ്പുറപ്പെട്ടതിനാല്‍ പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറികളും പഴങ്ങളും ഇറക്കുമതി ചെയ്യുന്നതിനെതിരെ നാഷണല്‍ സെന്റര്‍ ഫോര്‍ പ്ലാന്റ് പെസ്റ്റ് ആന്റ് അനിമല്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ പുറത്തിറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ സൗദി കമ്പനികള്‍ക്ക് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്സ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *