എൻട്രി വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത ഏതൊരു പ്രവാസിക്കും 50,000 റിയാൽ വരെ പിഴയും ആറ് മാസം വരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ഈ വർഷത്തെ ഹജ്ജ് സീസണിലെ നിയന്ത്രണങ്ങൾ പാലിക്കാനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതരുമായി സഹകരിക്കാനും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. നിയമം ലംഘിക്കുന്നവർക്ക് നിശ്ചിത ശിക്ഷ നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി.
മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നീ പ്രദേശങ്ങളിലുള്ളവർ 911 എന്ന നമ്പറിലൂടെയും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലൂടെയും നിയമലംഘകരെ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.









Leave a Reply