Advertisement

സൗദിയിൽ സംഘർഷം കാരണം രാജ്യത്ത് കുടുങ്ങിയവർക്ക് പിഴകൂടാതെ മടങ്ങാം; അന്വേഷണങ്ങൾക്ക് പാസ്പോർട്ട് വിഭാ​ഗത്തിന്റെ ഏകീകൃത നമ്പർ

സൗദിയിൽ നിലവിലെ സാഹചര്യം കാരണം രാജ്യം വിടാൻ സാധിക്കാത്ത വിസ കാലാവധി കഴിഞ്ഞവർക്ക് വിസ പുതുക്കാതെയും പിഴയോ മറ്റ് ഫീസുകളോ നൽകാതെയും അന്താരാഷ്ട്ര അതിർത്തികൾ വഴി നേരിട്ട് മടങ്ങാൻ സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അന്വേഷണങ്ങൾക്കായി പാസ്‌പോർട്ട് വിഭാഗത്തിന്റെ ഏകീകൃത നമ്പറായ 992-ൽ ബന്ധപ്പെടാമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് അറിയിച്ചു.

2026 ഫെബ്രുവരി 25 മുതൽ കാലാവധി കഴിഞ്ഞ എല്ലാത്തരം വിസിറ്റ് വിസകൾ, ഉംറ, ട്രാൻസിറ്റ്, ഫൈനൽ എക്സിറ്റ് വിസകൾ എന്നിവയുള്ളവർക്കാണ് ഈ സേവനം ലഭ്യമാകുക. നിയമലംഘകർക്കെതിരെയുള്ള നടപടികൾ ഒഴിവാക്കുന്നതിനായി ഏപ്രിൽ 18-നകം രാജ്യം വിടാൻ ഗുണഭോക്താക്കളോട് അധികൃതർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *