Advertisement

മലയാളി യുവാവ് യുകെയിൽ ബൈക്ക് അപകടത്തിൽ മരിച്ചു; സംഭവം വീട്ടുകാർ അറിയുന്നത് പൊലീസ് അറിയിച്ചപ്പോൾ

മലയാളി യുവാവ് യുകെയിൽ ബൈക്ക് അപകടത്തിൽ മരിച്ചു; സംഭവം വീട്ടുകാർ അറിയുന്നത് പൊലീസ് അറിയിച്ചപ്പോൾലണ്ടൻ: മലയാളി യുവാവ് യുകെയിൽ ബൈക്ക് അപകടത്തിൽ അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയും ദുബായ് മലയാളി ദമ്പതികളുടെ മകനുമായ ജെഫേഴ്‌സണ്‍ ജസ്റ്റിന്‍ (27) ആണ് വിട പറഞ്ഞത്.

യുകെയിലെ ലീഡ്സില്‍ എ 647 കനാല്‍ സ്ട്രീറ്റിലെ റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെ കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെ ബൈക്കിൽ സഞ്ചരിവിക്കവേയാണ് അപകടം. റോഡിന്റെ വളവിൽ ബൈക്ക് സ്‌കിഡ് ആയതിനെ തുടർന്ന് തല മതിലിൽ ഇടിക്കുകയായിരിന്നു.

ഏതാനം വർഷം മുൻപ് കവന്ററി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയായി എത്തിയ ജെഫേഴ്‌സണ്‍ പഠന ശേഷം ലീഡ്സില്‍ ജോലി ചെയ്തു വരികയായിരുന്നു. ജെഫേഴ്സന്റെ ലൈസന്‍സില്‍ നിന്നും വിലാസം മനസ്സിലാക്കിയ പൊലീസ് താമസ സ്ഥലത്ത് എത്തി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അപകട വിവരം യുകെ മലയാളികളും ദുബായിലുള്ള മാതാപിതാക്കളും അറിയുന്നത്. തുടർന്ന് കുടുംബം യുകെയില്‍ ഉള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം തേടുകയായിരുന്നു.

പെരേരയും കുടുംബവും ദുബായില്‍ ആണ് ജോലി സംബന്ധമായി താമസിക്കുന്നത്. തിരുവനന്തപുരം വെട്ടുകാട് സ്വദേശികളാണ്. ജെഫേഴ്സൺ കൂടാതെ രണ്ടു മക്കൾ കൂടി ഉണ്ട്. മക്കളിൽ രണ്ടാമത്തെ ആളാണ്.  ലീഡ്‌സിലെ എൻഎച്ച്എസ് ആശുപത്രിയിൽ ആണ് മൃതദേഹം ഇപ്പോഴുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *