Advertisement

ഷെയ്ഖ് ഹസീനയെ ഉടന്‍ തന്നെ കൈമാറണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും മുന്‍ ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനെയും ഉടന്‍ തന്നെ കൈമാറണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട്‌ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍.

മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്ക് അഭയം നല്‍കുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തിയാണെന്നും നീതിയോടുള്ള അവഗണനയായി കണക്കാക്കുമെന്നും
ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുറ്റക്കാരായ ഈ രണ്ട് വ്യക്തികളെയും ഉടന്‍ കൈമാറാണം എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *