Advertisement

ഗതാഗതക്കുരുക്കിന് അറുതി; ജിസാൻ നഗരത്തിൽ തിരക്കേറിയ സിഗ്‌നലുകൾ നീക്കം ചെയ്യും

റിയാദ്: സൗദിയിലെ ജിസാൻ നഗരത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി ട്രാഫിക് സേഫ്റ്റി കമ്മിറ്റി പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നഗരത്തിലെ പ്രധാന റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനും യാത്രാ സമയം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. ഇതിന്റെ ഭാഗമായി തിരക്കേറിയ നിരവധി ട്രാഫിക് ലൈറ്റുകൾ ഒഴിവാക്കുകയും പകരം സൗകര്യപ്രദമായ യു-ടേൺ പോയിന്റുകൾ സ്ഥാപിക്കുകയും ചെയ്യും.

കിങ് ഫഹദ് റോഡും പ്രിൻസ് സുൽത്താൻ റോഡും സംഗമിക്കുന്ന-അൽ-റാഷിദ് ഇന്റർസെക്ഷൻ, പ്രിൻസ് സുൽത്താൻ റോഡും എയർപോർട്ട് റോഡും ചേരുന്ന -എയർപോർട്ട് ഇന്റർസെക്ഷൻ എന്നിവ കൂടാതെ അൽ-കർബൂസ്, അൽ-മഅ്ബൂജ്, പെട്രോമിൻ, എമിറേറ്റ് ഇന്റർസെക്ഷനുകളിലെയും ഷിപ്പ് പ്രോജക്ടിന് സമീപത്തെ റൗണ്ട് എബൗട്ടിലെയും സിഗ്‌നലുകളാണ് എടുത്തു മാറ്റുന്നത്.

റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട് നഗരത്തിലെ പൗരന്മാരുടെയും താമസക്കാരുടെയും സഞ്ചാരം സുഗമമാക്കുകയും ഗതാഗത സുരക്ഷ വർധിപ്പിക്കുകയും ചെയ്യുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കമ്മിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *