Advertisement

സൗദിയിൽ സൈബർ കുറ്റകൃത്യങ്ങൾ അറിയിച്ചാൽ 50,000 റിയാൽ വരെ പാരിതോഷികം

saudi flag

സൈബർസെക്യൂരിറ്റി കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെടുത്തുന്നവർക്ക് അമ്പതിനായിരം റിയാൽ പാരിതോഷികം പ്രഖ്യാപിച്ച് സൗദി. സൗദി നാഷണൽ സൈബർ സെക്യൂരിറ്റി മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഇതിനായി മൂന്നംഗ കമ്മറ്റിക്ക് രൂപം നൽകി.

റിപ്പോർട്ടുകൾ വിലയിരുത്തുക, പാരിതോഷികം നൽകേണ്ടതുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുക. പാരിതോഷിക തുക നിർണയിക്കുക തുടങ്ങിയവയാണ് കമ്മറ്റിയുടെ ചുമതലകൾ. അനുമതിയില്ലാതെ സൈബർസെക്യൂരിറ്റി പ്രവർത്തനങ്ങൾ നടത്തൽ, സൈബർസെക്യൂരിറ്റിയുമായി ബന്ധപ്പെട്ട നയങ്ങൾ, മാനദണ്ഡങ്ങൾ, നിയന്ത്രണങ്ങൾ, മാർ​ഗനിർദ്ദേശങ്ങൾ എന്നിവ പാലിക്കാതിരിക്കൽ, അതോറിറ്റി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരിക്കുകയോ, തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യൽ, അനുമതിയില്ലാതെ സൈബർസെക്യൂരിറ്റി ഉപകരണങ്ങൾ, സേവനങ്ങൾ എന്നിവ കൈവശം വയ്ക്കുക, വിൽക്കുക, ഇറക്കുമതി അല്ലെങ്കിൽ കയറ്റുമതി ചെയ്യുക, മന്ത്രാലയത്തിന്റെ ജോലിയിൽ തടസ്സം സൃഷ്ടിക്കൽ തുടങ്ങിയവയാണ് പ്രധാന സൈബർ സെക്യൂരിറ്റി കുറ്റകൃത്യങ്ങളായി കണക്കാക്കുക.

Leave a Reply

Your email address will not be published. Required fields are marked *