Advertisement

പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് അൽഖോബാറിൽ തിരുവനന്തപുരം സ്വദേശി​ മരിച്ചു

പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് അൽഖോബാറിൽ തിരുവനന്തപുരം സ്വദേശി​ മരിച്ചു.  തിരുവനന്തപുരം നെയ്യാറ്റിൻകര, കാരക്കോണം, സ്വദേശി ജെ. അരുൺ കുമാർ (48) ആണ്  മരിച്ചത്. അൽഖോബാർ കോർണിഷിൽ സഹപ്രവർത്തകരൊടൊപ്പമുള്ള നടത്തത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നുവർ ഉടൻതന്നെ തൊട്ടടുത്തുള്ള അൽഖോബാർ അൽമന ആശുപത്രിയിലെ അടിയന്തിര വിഭാഗത്തിലെത്തിച്ചു ചികിത്സ നൽകിയെങ്കിലും ഹൃദയാഘാതം മരിക്കുകയായിരുന്നു. ദമ്മാമിൽ എൽ ആൻഡ്​ ടി കമ്പനിയുടെ അക്കൗണ്ട്സ് വിഭാഗത്തിൽ ജീവനക്കാരനാണ്​. ഭാര്യ: ദിവ്യ അരുൺ, മക്കൾ: റിഷ്വന്ത്, റിഷ്മിക (ദമ്മാം ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ). കുടുംബം ദമ്മാമിൽ ഉണ്ട്. മൃതദേഹം അൽമന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നിയമനടപടികൾ പൂർത്തീകരിക്കുന്നതിനും മരണാനന്തര സഹായങ്ങൾക്കും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമായി തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *