ജിദ്ദ: സൗദിയിലെ മികച്ച നഗരങ്ങളിൽ ഒന്നാമതായി ജിദ്ദ. ജീവിതനിലവാര സൂചികയിലാണ് നേട്ടം. അറബ് ലോകത്ത് ഒന്നാം സ്ഥാനം മസ്കത്തിനാണ്. നംബിയോ ഓൺലൈൻ സൂചിക പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് നേട്ടം.
സുരക്ഷ, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, ആധുനിക പൊതുസൗകര്യങ്ങൾ എന്നിവ കണക്കാക്കിയാണ് റിപ്പോർട്ട്. വൃത്തിയും, ആധുനിക സൗകര്യങ്ങളോടെയുള്ള കടൽത്തീരം, പാർക്കുകൾ, കളിസ്ഥലങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവ നേട്ടത്തിന് കാരണമായി. അൽ സജ പാർക്ക്, പ്രിൻസ് മാജിദ് പാർക്ക് ഉൾപ്പെടെ 445 പാർക്കുകൾ നഗരസഭയുടെ കീഴിൽ നിർമ്മിച്ചിട്ടുണ്ട്. ഒരു ലക്ഷത്തി മുപ്പതിനായിരം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്രിൻസ് മാജിദ് പാർക്ക് ആധുനിക സൗകര്യങ്ങളോടെയുള്ള കുടുംബങ്ങളുടെ ഒത്തുചേരൽ കേന്ദ്രമായി മാറി. കാൽനടപാതകളും, ആധുനിക ലൈറ്റിംഗ് സംവിധാനങ്ങളും ഇതിന് കാരണമായി. മികച്ച മാലിന്യ നിർമാർജനവും ജിദ്ദയുടെ പ്രത്യേകതയായി റിപ്പോർട്ടിൽ പറയുന്നു.
Leave a Reply