സൗദി അറേബ്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ എസ്.ടി.സി. അതിവേഗ ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റ് കണക്ഷൻ പാക്കേജ് പ്രഖ്യാപിച്ചു. ‘ബൈത്തി ബേസിക്’ എന്ന പേരിൽ അവതരിപ്പിച്ച ഈ പാക്കേജ്, ഉപഭോക്താക്കൾക്ക് 172.5 റിയാൽ നിരക്കിൽ ലഭ്യമാകും.
ഈ പാക്കേജിലൂടെ സെക്കൻഡിൽ 300 എംബി ഡൗൺലോഡ് സ്പീഡും, 100 എംബി അപ്ലോഡ് സ്പീഡും ലഭിക്കും. കൂടാതെ, പാക്കേജ് എടുക്കുന്നവർക്ക് മൊബൈൽ ഫോണുകൾക്കുള്ള എസ്.ടി.സി. ടിവി ആപ്പും ഉപയോഗിക്കാൻ സാധിക്കും. വാറ്റ് ഉൾപ്പെടെ 172.5 റിയാലായിരിക്കും ഈ സേവനത്തിന്റെ നിരക്ക്. 24 മാസത്തെ കാലാവധിയുള്ള ഈ ഓഫർ ലഭിക്കുന്നതിന് 12 മാസത്തെ കരാർ ഒപ്പുവയ്ക്കണം. കരാർ കാലാവധിക്ക് ശേഷം യഥാർത്ഥ നിരക്കായ 287.5 റിയാലിലേക്ക് നിരക്ക് മാറും.ഇൻസ്റ്റലേഷൻ, മോഡം എന്നിവ കമ്പനി സൗജന്യമായി നൽകും. ഒരു തിരിച്ചറിയൽ കാർഡിൽ ഒരു കണക്ഷൻ മാത്രമേ അനുവദിക്കുകയുള്ളൂ.
Leave a Reply