Advertisement

അനധികൃത ടാക്സി സർവീസ് നടത്തുന്നവർക്ക് സൗദിയിൽ കടുത്ത ശിക്ഷ

അനധികൃത ടാക്സി സർവീസ് നടത്തുന്നവർക്കെതിരെ കർശന നടപടിയെടുത്ത് സൗദി. ഇരുപതിനായിരം റിയാൽ വരെ പിഴയും, വാഹനം പിടിച്ചെടുക്കലും ഉൾപ്പെടെ കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി മുന്നറിയിപ്പ് നൽകി.

പെർമിറ്റ് ഇല്ലാതെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് ടാക്സി ഓടുന്നവർക്കെതിരെയാണ് കർശന നടപടി. അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്നതും ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി നിരോധിച്ചിട്ടുണ്ട്. യാത്രക്കാരെ നിർബന്ധിച്ച് വാഹനങ്ങളിൽ കയറാൻ പ്രേരിപ്പിക്കുക, പിന്തുടരുക, യാത്രക്കാരുള്ള പ്രദേശങ്ങളിൽ ഒത്തുകൂടുക എന്നിവയും നിരോധിച്ചിട്ടുണ്ട്. ലംഘനം നടത്തി പിടിക്കപ്പെട്ടാൽ 11,000 റിയാൽ വരെ പിഴയും 25 ദിവസം വരെ വാഹനം പിടിച്ചെടുക്കലുമാണ് ശിക്ഷ.

ലൈസൻസില്ലാതെ ടാക്സി സർവീസ് നടത്തുന്നവർക്ക് 20,000 റിയാൽ വരെ പിഴയും 60 ദിവസം വരെ വാഹനം കണ്ടുകെട്ടലും ശിക്ഷയായി ലഭിക്കും. കടുത്ത ശിക്ഷയായി വാഹനം പൊതു ലേലത്തിൽ വിൽക്കാനും, സൗദി പൗരന്മാരല്ലാത്തവരെ നാടുകടത്തുന്നതിനും വ്യവസ്ഥയുണ്ട്. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവന നിലവാരം ഉറപ്പുവരുത്തുന്നതിനുമാണ് നടപടി. ടാക്സി ഡ്രൈവർമാരുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് പുതിയ പരിഷ്കാരങ്ങൾ വഴിയൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *