Advertisement

സൗദി വ്യാവസായിക മേഖലയിൽ വളർച്ച; ജൂണിൽ 83 പുതിയ വ്യവസായ ശാലകൾ

ദമ്മാം: സൗദിയിൽ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തി. ജൂണിൽ രാജ്യത്ത് പുതുതായെത്തിയത് 83 പുതിയ വ്യവസായ ശാലകൾ. 950 ദശലക്ഷം റിയാൽ നിക്ഷേപം പ്രതീക്ഷിക്കുന്നതാണ് പുതിയ സംരംഭങ്ങൾ.

രാജ്യത്ത് വ്യവസായ ശാലകൾ ആരംഭിക്കുന്നതിന് ജൂണിൽ 83 പുതിയ ലൈസൻസുകൾ അനുവദിച്ചതായി വ്യവസായ, ധാതു വിഭവ മന്ത്രാലയമാണ് വെളിപ്പെടുത്തിയത്. നാഷണൽ സെന്റർ ഫോർ ഇൻഡസ്ട്രിയൽ ആൻഡ് മൈനിംഗ് ഇൻഫർമേഷൻ പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ട് അനുസരിച്ച്, ജൂണിൽ 58 പുതിയ ഫാക്ടറികളും രാജ്യത്ത് പ്രവർത്തനം ആരംഭിച്ചു.

പുതിയ ലൈസൻസുകൾ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി രണ്ടായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയുടെ ഉൽപ്പാദന മേഖലയുടെ സുസ്ഥിര വളർച്ച, ലൈസൻസുള്ള ഫാക്ടറികളുടെ യഥാർത്ഥ ഉൽപ്പാദനക്ഷമത, മേഖലയുടെ സ്ഥിരത എന്നിവ റിപ്പോർട്ട് വ്യക്തമാക്കുന്നു, ഇത് ദേശീയ സമ്പദ്വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനുള്ള വിഷൻ 2030 പദ്ധതികളുടെ വിജയവും പൂര്ത്തീകരണവും ലക്ഷ്യവും കൈവരിക്കുന്നതായും മന്ത്രാലയം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *