Advertisement

ഒൻപത് കോടി സമ്മാനം; സർപ്രൈസ് നറുക്കെടുപ്പുകളിൽ മലയാളി തിളക്കം, ദുബായിൽ തുടരുന്ന ‘ഇന്ത്യൻ ഭാഗ്യം’

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ, ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പുകളിൽ മലയാളിയും റഷ്യക്കാരനും പുതിയ കോടീശ്വരൻമാരായി. ബുധനാഴ്ച ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ കോൺകോഴ്സ് ബിയിലാണ് നറുക്കെടുപ്പ് നടന്നത്.

ദുബായിൽ  ജിഎസി ഗ്രൂപ്പിലെ സീനിയർ ഓപറേഷൻസ് സൂപ്പർവൈസറായി ജോലി ചെയ്യുന്ന സബിഷ് പേരോത്ത്(42) ആണ് ഭാഗ്യവാനായ മലയാളി മില്ലേനിയം മില്യനയർ സീരീസ് 508ൽ ടിക്കറ്റ് നമ്പർ 4296 വഴി 9 കോടിയോളം രൂപ( 10 ലക്ഷം ഡോളർ) സമ്മാനം നേടി. ഈ മാസം നാലിന് ഓൺലൈനായാണ്  ടിക്കറ്റ് വാങ്ങിയത്. ദുബായിൽ ജനിച്ചുവളർന്ന സബിഷ് ഇന്ത്യക്കാരായ ഒൻപത് സഹപ്രവർത്തകരുമായി ചേർന്നാണ് ടിക്കറ്റടുത്തത്.

ഇതുപോലെ കഴിഞ്ഞ ആറ് വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്നു. സമ്മാന വിവരം അറിഞ്ഞപ്പോൾ താൻ ശരിക്കും ഞെട്ടിപ്പോയെന്ന് അദ്ദേഹം പറഞ്ഞു.  ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി. ഞങ്ങൾ ഒരു ഗ്രൂപ്പായി തീർച്ചയായും തുടർന്നും പങ്കെടുക്കുമെന്നും സബിഷ് തന്റെ സന്തോഷം മറച്ചുവയ്ക്കാതെ പറഞ്ഞു. ഭാര്യയും കുട്ടിയമുടങ്ങുന്നതാണ് സബിഷിന്റെ കുടുംബം. മില്ലേനിയം മില്യണയർ പ്രമോഷൻ 1999ൽ ആരംഭിച്ചത് മുതൽ 10 ലക്ഷം ഡോളർ നേടുന്ന 254-ാമത്തെ ഇന്ത്യക്കാരനാണ് സബിഷ്. ഇന്ത്യൻ പൗരൻമാരാണ് ഈ നറുക്കെടുപ്പിലെ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ.

∙ മോസ്കോയ്ക്ക് വടക്ക് കിഴക്കെ ഗ്രാമത്തിൽ ഒരു വീട്
ദോഹയിൽ താമസിക്കുന്ന  റഷ്യൻ പൗരൻ മായേൻ സലേ(57) മില്ലേനിയം മില്യനയർ സീരീസ് 509ൽ ടിക്കറ്റ് നമ്പർ 1184 വഴി 10 ലക്ഷം ഡോളർ സമ്മാനം നേടി. ഈ മാസം  ഏഴിനാണ് ഇദ്ദേഹം ടിക്കറ്റ് ഓൺലൈനായി വാങ്ങിയത്. സിറിയൻ വംശജനായ സലേ 26 വർഷമായി ദോഹയിൽ താമസിക്കുന്നു. 15 വർഷമായി ഇദ്ദേഹം ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ പങ്കെടുക്കുന്നുണ്ട്. ഒരു കുട്ടിയുടെ പിതാവായ ഇദ്ദേഹം ഡോൾഫിൻ എനർജിയിൽ ഐടി സപ്പോർട്ട് മാനേജരായി ജോലി ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *