വഡോദര: മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം പത്തായി. നദിയിൽ പതിച്ച അഞ്ച് വാഹനങ്ങളിലുണ്ടായിരുന്നവരാണ് മരിച്ചത്. ഒമ്പത് പേരെ രക്ഷിച്ചു. 40 വർഷം പഴക്കമുള്ള പാലത്തിന്റെ 15 മീറ്ററോളം സ്ലാബ് തകർന്ന് പുഴയിൽ പതിക്കുകയായിരുന്നു. ഈ സമയത്ത് പാലത്തിലുണ്ടായിരുന്ന വാഹനങ്ങൾ പുഴയിൽ വീണു.
ഈ പാലം ഒരുവർഷം പോലും നിലനിൽക്കില്ലെന്ന് 2022ൽ റോഡ്സ് & ബിൽഡിങ്സ് (ആർ & ബി) ഉദ്യോഗസ്ഥൻ പറയുന്ന കോൾ റെക്കോഡ് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ ഗുജറാത്തിലെ ബി.ജെ.പി സർക്കാറിന്റെ അനാസ്ഥക്കെതിരെ ജനരോഷം കനക്കുകയാണ്.
Leave a Reply