Advertisement

സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞു

saudi flag

ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം നാലാം പാദത്തെ അപേക്ഷിച്ച് 0.7 ശതമാനവും 2024 ആദ്യ പാദത്തെ അപേക്ഷിച്ച് 1.3 ശതമാനവും തോതില്‍ തൊഴിലില്ലായ്മ കുറഞ്ഞു.

സൗദിയില്‍ സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് ഇത്രയും കുറയുന്നത് ചരിത്രത്തില്‍ ആദ്യമാണ്. തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതില്‍ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ ഇതിനകം മറികടക്കാന്‍ സാധിച്ചു. 2030 ആകുമ്പോഴേക്കും തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാനാണ് വിഷന്‍ 2030 ലക്ഷ്യമിട്ടിരുന്നത്.

സൗദികളും വിദേശികളും അടക്കം രാജ്യത്തെ ആകെ ജനസംഖ്യയില്‍ തൊഴിലില്ലായ്മ നിരക്ക് 2.8 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം നാലാം പാദത്തെ അപേക്ഷിച്ച് 0.7 ശതമാനം കുറവാണിത്. സൗദി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 10.5 ശതമാനമായി കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം അവസാന പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ സ്വദേശി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ 1.4 ശതമാനം കുറവ് രേഖപ്പെടുത്തി. 2024 നാലാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദി പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 4 ശതമാനമായും കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *