Advertisement

സൗദിയിൽ മലയാളി ടാക്സി ഡ്രൈവർ വെടിയേറ്റ് മരിച്ചു

റിയാദ്:സൗദിയിലെ ബിഷ നഖിയയിൽ മലയാളി ടാക്സി ഡ്രൈവർ വെടിയേറ്റ് മരിച്ചു. കാസർകോട് ഏണിയാടി സ്വദേശി കുമ്പക്കോട് മൻസിലിൽ മുഹമ്മദ് ബഷീറാണ് (42) കൊല്ലപ്പെട്ടത്. വാഹനത്തിൽ വെച്ചാണ് വെടിയേറ്റത്. ആരാണ് വെടിയുതിർത്തതെന്ന് വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന ഈജിപ്ഷ്യൻ പൗരനാണ് ബഷീറിനെ ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നതെന്നും സ്പോണ്സറുമായി ബന്ധപ്പെട്ട് വരികയാണന്നും സഹോദരൻ പറഞ്ഞു.

ഇന്നലെ രാത്രി കടയിൽ നിന്ന് പാർസൽ വാങ്ങി റൂമിലേക്ക് പോയതായിരുന്നുവെന്നാണ് ഏറ്റവും ഒടുവിൽ ഇദ്ദേഹത്തെ കണ്ടവർ പറയുന്നത്. തുടർന്ന് 12 മണിയോടെ ബീശ നഗിയയിലെ റൂമിന് സമീപനം വാഹനം വൃത്തിയാക്കുന്നതിനിടയിൽ അജ്ഞാത വാഹനത്തിൽ എത്തിയവർ വെടിവെച്ച് കടന്നു കളയുകയായിരുന്നുവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *