ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് കൂടുതല്‍ ഇളവുകള്‍; സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നുജിദ്ദ- ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, സൗദിയിലെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപ നിയമങ്ങളില്‍ ഇളവ് നല്കാന് ഇന്ത്യ സമ്മതിച്ചതായി അല്‍ അറേബ്യ ഡോട്ട് നെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇന്ത്യയിലേക്കുള്ള മൂലധന ഒഴുക്ക് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കമാണ്.
വിവിധ രാജ്യങ്ങളിലെ പരമാധികാര സ്ഥാപനങ്ങളില്‍നിന്നുള്ള നിക്ഷേപങ്ങള്‍ ഒരുമിച്ച് ചേര്‍ക്കുന്നതും ഒരു കമ്പനിയില്‍ പരമാവധി 10% നിക്ഷേപ പരിധി നിശ്ചയിക്കുന്നതുമാണ് ഈ നിയമങ്ങളെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ‘വിവിധ പരമാധികാര സ്ഥാപനങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ ഒരുമിച്ച് ചേര്‍ക്കണമെന്ന നിബന്ധന, ഫണ്ടിനും അതിന്റെ ഉപസ്ഥാപനങ്ങള്‍ക്കും സ്വതന്ത്രമായി നിക്ഷേപം നടത്താനുള്ള കഴിവിനെ പരിമിതപ്പെടുത്തുന്നതായി ഒരു ഉദ്യോഗസ്ഥന് പറഞ്ഞു,
പി.ഐ.എഫിന് ലഭിച്ച ഈ ഇളവ്, അതിന്റെ ഉപസ്ഥാപനങ്ങള്‍ക്ക് പ്രത്യേകം നിക്ഷേപങ്ങള്‍ നടത്താന്‍ അനുവദിക്കുമെന്നും, ഇത് നിയന്ത്രണ നിയമങ്ങള്‍ ലംഘിക്കാതെ ഇന്ത്യന്‍ ഇക്വിറ്റി വിപണികളില്‍ മൂലധനം വിന്യസിക്കാനുള്ള വഴക്കം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഏകദേശം 925 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ പരമാധികാര സമ്പത്ത് ഫണ്ടുകളില്‍ ഒന്നാണ് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്. ജിയോ പ്ലാറ്റ്ഫോമില്‍ 1.5 ബില്യണ്‍ ഡോളറും റിലയന്‍സ് റീട്ടെയിലില്‍ 1.3 ബില്യണ്‍ ഡോളറുമാണ് ഇന്ത്യയിലെ അവരുടെ നിലവിലെ നിക്ഷേപങ്ങള്‍. ഈ പുതിയ ഇളവുകളോടെ, പി.ഐ.എഫിന്റെ ഇന്ത്യന്‍ നിക്ഷേപങ്ങളില്‍ ഗണ്യമായ വര്‍ധനവ് പ്രതീക്ഷിക്കുന്നു.
Leave a Reply