Advertisement

ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നിരവധി ഒഴിവുകൾ; ഇന്റർവ്യൂ നാളെ

ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നിരവധി നോൺ ടീച്ചിങ് സ്റ്റാഫ് ഒഴിവുകളിലേക്ക് നാളെ (വ്യാഴം) ഇന്റർവ്യൂ നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇമ്രാൻ അറിയിച്ചു. ക്ലർക്ക്, ബയോളജി, ഫിസിക്സ് ലാബ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ സയൻസ് ലാബ് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, സ്പോർട്സ് അസിസ്റ്റന്റ്, മെസഞ്ചർ എന്നീ പോസ്റ്ററുകളിലേക്കാണ് ഇന്റർവ്യൂ നടക്കുക. ഇന്ത്യക്കാർക്ക് മാത്രമാണ് നിയമനം. ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ബിരുദം വേണം. ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും സർക്കാർ, സ്വകാര്യ സ്ഥാപനത്തിൽ ഓഫിസ് അസിസ്റ്റന്റ് ആയി പ്രവർത്തി പരിചയം വേണം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടാവണം. അറബി ഭാഷ അറിയുന്നവർക്ക് മുൻഗണനയുണ്ട്. ​

മെസഞ്ചർ തസ്തികക്ക് പ്രത്യേകം യോഗ്യതാ നിബന്ധന ഇല്ലെങ്കിലും എല്ലാ പോസ്റ്റുകൾക്കും ഇന്റർമീഡിയറ്റ് പൂർത്തിയായവരാവണം. സൗദിയിൽ അംഗീകൃത തൊഴിൽ വിസയിലുള്ളവർക്ക് അപേക്ഷിക്കാം. എന്നാൽ സന്ദർശക, ഉംറ വിസകളിലുള്ളവർക്ക് അപേക്ഷിക്കാൻ പറ്റില്ല. യോഗ്യരായ ഉദ്യോഗാർത്ഥികൾ താമസ രേഖ, പാസ്പോർട്ട്, ബയോഡാറ്റ, യോഗ്യത, പ്രവർത്ത പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ കോപ്പികളും അസ്സൽ രേഖകളുമായി നാളെ (വ്യാഴം) വൈകീട്ട് നാല് മണി മുതൽ ഹയ്യ് റിഹാബിലുള്ള സ്‌കൂൾ ബോയ്സ് സെഷൻ കെട്ടിടത്തിൽ നടക്കുന്ന ഇന്റർവ്യൂവിന് നേരിട്ടെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *