സഊദിയിലെ തബൂകിൽ വീട് കേന്ദ്രീകരിച്ചു പെൺ വാണിഭം നടത്തിയ സംഘത്തെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. തബൂക് പ്രവിശ്യയിൽ പെട്ട ഉംലജിലാണ് സംഭവ. വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ സംഭവത്തിൽ രണ്ട് യുവതികളും രണ്ട് യുവാക്കളുമാണ് പിടിയിലായത്. ഇവർ പ്രവാസികൾ ആണെന്നാണ് വിവരം.
ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ച് സംഘത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. നാലംഗ പെൺവാണിഭ സംഘത്തെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Leave a Reply