Advertisement

പാസ്പോർട്ട് ഓഫീസറാണെന്ന് പറഞ്ഞ് ഒരു ഫോൺ കോൾ, പ്രവാസി രക്ഷപെട്ടത് വൻ തട്ടിപ്പിൽനിന്ന്

കുവൈത്ത് സിറ്റി: കുവൈത്തിൽ നിരന്തരം നിരവധി പേരാണ് ഫോണ്‍ വഴിയുള്ള തട്ടിപ്പുകൾക്ക് ഇരയാകുന്നത്. കഴിഞ്ഞ ദിവസം ഒരു പ്രവാസി തലനാരിഴയ്ക്കാണ് തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് പാസ്പോർട്ട് ഓഫീസറാണെന്ന് പറഞ്ഞ് ഒരു ഫോൺ കോൾ പ്രവാസിക്ക് വന്നത്. 3455 എന്ന നമ്പറിൽ നിന്നാണ് കാൾ എത്തിയത്.

ജനനതീയതി, സിവിൽ ഐഡി നമ്പർ, ഏതൊക്കെ ബാങ്കുകളിലാണ് പണമിടപാടുകൾ നടത്തുന്നത് എന്നീ കാര്യങ്ങളാണ് വിളിച്ചയാൾ ആദ്യം പ്രവാസിയോ‍ട് ആവശ്യപ്പെട്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധിയാണെന്ന് അറിഞ്ഞപ്പോൾ ആദ്യം പ്രവാസി വിശ്യസിക്കുകയായിരുന്നു. തുടർന്ന് വിളിച്ചയാൾ ആവശ്യപ്പെട്ട വിവരങ്ങൾ നൽകുകയും ചെയ്തു. എന്നാൽ പിന്നീട് പ്രവാസിയുടെ ബാങ്ക് കാർഡിന്റെ നമ്പറുകൾ കൂടി പറയാൻ ആവശ്യപ്പെട്ടു.

അതൊടെ പ്രവാസിക്ക് കാര്യം പിടികിട്ടി. മുൻപ് ഉണ്ടായിട്ടുള്ള പല തട്ടിപ്പ് വാർത്തകളും കേട്ടിരുന്നകൊണ്ട് തന്നെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ പ്രവാസിയായ ഇദ്ദേഹം വെളിപ്പെടുത്തിയില്ല. ഇനി വിവരങ്ങൾ പോലീസ് സ്റ്റേഷൻ മുഖേനയോ സർക്കാർ ആപ്ലിക്കേഷനായ സഹേൽ മുഖേനയോ ഔദ്യോ​ഗികമായി സമൻസ് വന്ന ശേഷം മാത്രമേ വെളിപ്പെടുത്തൂ എന്ന് പ്രവാസി പറയുകയായിരുന്നു. അതിനുശേഷം ഫോൺ കോൾ അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *