Advertisement

പാ​സ്‌​പോ​ർ​ട്ട് ടു ​ദ വേ​ൾ​ഡ്; ഇ​ന്ത്യ​ൻ ഫെ​സ്​​റ്റ്​ മേ​യ് 14 മു​ത​ൽ 17 വ​രെ

ജി​ദ്ദ: സൗ​ദി ജ​ന​റ​ൽ എ​ന്റ​ർ​ടെ​യ്മെ​ന്റ് അ​തോ​റി​റ്റി (ജി.​ഇ.​എ) രാ​ജ്യ​ത്തെ പ്ര​വാ​സി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന ‘പാ​സ്‌​പോ​ർ​ട്ട് ടു ​ദ വേ​ൾ​ഡ്’ മെ​ഗാ ഇ​വ​ന്റി​​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ഫെ​സ്​​റ്റ്​ മേ​യ് 14 മു​ത​ൽ 17 വ​രെ നടക്കും.

ജി​ദ്ദ ശ​റ​ഫി​യ്യ​ക്ക​ടു​ത്ത് അ​ൽ​വു​റൂ​ദ് ഡി​സ്ട്രി​ക്ടി​ലെ വി​ശാ​ല​മാ​യ മൈ​താ​ന​ത്താ​ണ് മെ​ഗാ ഉ​ത്സ​വം അ​ര​ങ്ങേ​റു​ന്ന​ത്. ഈ ​മാ​സം 14 (ബു​ധ​ൻ) മു​ത​ൽ 17 (ശ​നി) വ​രെ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​ൻ ഫെ​സ്​​റ്റ്.

​ഹി​ന്ദി ന​ടി​യും മോ​ഡ​ലു​മാ​യ കി​ശ്​​വ​ർ മെ​ർ​ച്ച​ന്ദ്‌, ക​ന്ന​ഡ ന​ടി​യും മോ​ഡ​ലു​മാ​യ ആ​ക​ൻ​ക്ഷ ശ​ർ​മ, പ്ര​സി​ദ്ധ ഹി​ന്ദി പി​ന്ന​ണി ഗാ​യ​ക​ൻ കു​മാ​ർ സാ​നു​വി​​ന്റെ മ​ക​ൻ ജാ​ൻ കു​മാ​ർ സാ​നു, ഗാ​യ​ക​നും ഇ​ന്ത്യ​ൻ ഐ​ഡൊ​ൾ ഫെ​യി​മു​മാ​യ മു​ഹ​മ്മ​ദ് ഡാ​നി​ഷ്, മ​ല​യാ​ള ന​ട​നും ഡാ​ൻ​സ​റും റാ​പ്പ​റു​മാ​യ നീ​ര​ജ് മാ​ധ​വ്, ഹി​ന്ദി ഗാ​ന​ര​ച​യി​താ​വും ഗാ​യി​ക​യു​മാ​യ പ്രി​യ​ൻ​ഷി ശ്രീ​വാ​സ്ത​വ, ഹി​ന്ദി ഗാ​യ​ക​രാ​യ ജു​ബി​ൻ നൗ​ട്ടി​യാ​ൽ, സു​കൃ​തി കാ​ക​ർ, വി​ഭൂ​തി ശ​ർ​മ, പ്ര​കൃ​തി, ഡി​ജെ പെ​ർ​ഫോ​ർ​മ​ർ ക​ർ​മ, മ​ല​യാ​ളി ഗാ​യ​ക​രാ​യ കൗ​ശി​ക് വി​നോ​ദ്, ഷി​യ മ​ജീ​ദ്, ശ്വേ​ത അ​ശോ​ക്, മ​ല​യാ​ള, ഹി​ന്ദി ഗാ​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സൗ​ദി ഗാ​യ​ക​ൻ അ​ഹ​മ്മ​ദ് സു​ൽ​ത്താ​ൻ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടും.
ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​​ന്റെ വി​വി​ധ മോ​ഡ​ലു​ക​ൾ ഫെ​സ്​​റ്റി​ൽ ഒ​രു​ക്കു​ന്നു​ണ്ട്. ബോ​ളി​വു​ഡ് ഡാ​ൻ​സ്, ഭാ​ൻ​ഗ്ര നൃ​ത്തം, ഒ​പ്പ​ന, കോൽക്കളി തു​ട​ങ്ങി​യ ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള വ​ർ​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര നാ​ല് ദി​ന​ങ്ങ​ളി​ലും ന​ട​ക്കും. പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ത്തോ​ടൊ​പ്പം നാ​ല് ദി​ന​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ൽ​നി​ന്നെ​ത്തു​ന്ന അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​ർ മെ​ഗാ സ്​​റ്റേ​ജി​ൽ സം​ഗീ​ത പെ​രു​മ​ഴ പെ​യ്യി​ക്കും. സി​നി​മ ന​ടീ​ന​ട​ന്മാ​രും പ​രി​പാ​ടി​ക്കാ​യി എ​ത്തു​ന്നു​ണ്ട്.

​ ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ച​ന്ത​ക​ൾ, സം​വേ​ദ​നാ​ത്മ​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ഇ​ന്ത്യ​ൻ ഫു​ഡ് കോ​ർ​ണ​റു​ക​ൾ എ​ന്നി​വ​യു​മു​ണ്ടാ​കും. ‘വി​ഷ​ൻ 2030’ ​​ന്റെ ​ഭാ​ഗ​മാ​യി സൗ​ദി​യി​ലെ പ്ര​വാ​സി സ​മൂ​ഹ​ങ്ങ​ൾ​ക്കാ​യി ജി.​ഇ.​എ ന​ട​ത്തു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ​രി​പാ​ടി​ക​ളി​ൽ ഒ​ന്നാ​ണ് ‘പാ​സ്‌​പോ​ർ​ട്ട് ടു ​ദ വേ​ൾ​ഡ്’. ഓ​രോ രാ​ജ്യ​ത്തി​​ന്റെ​യും പ്ര​ത്യേ​ക സം​സ്കാ​ര​ങ്ങ​ൾ സ്വ​ദേ​ശി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന​ത് കൂ​ടി​യാ​ണ് ഈ ​പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. അ​ത​ത് രാ​ജ്യ​ങ്ങ​ളു​ടെ നാ​ടോ​ടി ക​ലാ​രൂ​പ​ങ്ങ​ൾ, പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ൾ, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ, വാ​സ്തു​വി​ദ്യ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ ഉ​ത്സ​വ ന​ഗ​രി​യി​ൽ ഒ​രു​ക്കു​ന്നു​ണ്ട്. ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് ആ​റ് മു​ത​ൽ രാ​ത്രി 12 വ​രെ​യും വ്യാ​ഴം വൈ​കീ​ട്ട് ആ​റ് മു​ത​ൽ പു​ല​ർ​ച്ചെ ഒ​രു മ​ണി വ​രെ​യും വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ച് മു​ത​ൽ പു​ല​ർ​ച്ചെ ഒ​രു മ​ണി വ​രെ​യു​മാ​ണ് പ​രി​പാ​ടി​ക​ൾ.
കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളു​മു​ണ്ട്. പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും സൗ​ജ​ന്യ പാ​സി​ന് webook.com എ​ന്ന ആ​പ്പി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ഏ​പ്രി​ൽ 30 മു​ത​ൽ ആ​രം​ഭി​ച്ച മെ​ഗാ ഇ​വ​ന്റി​ൽ ആ​ദ്യ നാ​ല് ദി​ന​ങ്ങ​ൾ ഫി​ലി​പ്പീ​ൻ​സ്​ ഫെ​സ്​​റ്റാ​യി​രു​ന്നു. രണ്ടാമത്തെ ആഴ്ച ബംഗ്ലാദേശികളുടേതുമായിരുന്നു. പതിനായിരങ്ങളാണ് പരിപാടികാണാൻ ജിദ്ദയിലെ പഴയ എയർപോർട്ടിലെ വിശാലമായ മൈതാനെത്തുന്നത്. മെ​യ് 21 മു​ത​ൽ 24 വ​രെ സു​ഡാ​നി ഫെ​സ്റ്റോടെ പരിപാടി സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *