Advertisement

പാക്കിസ്ഥാനിൽനിന്നുള്ള ഇറക്കുമതിക്ക് വിലക്ക്; കടുത്ത നീക്കവുമായി ഇന്ത്യ

ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതിക്കും വിലക്കേർപ്പെടുത്തി ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന് തിരിച്ചടി നൽകാൻ ഇന്ത്യ തയാറെടുക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് കടുത്ത നീക്കം. പാക്കിസ്ഥാനിൽനിന്നുള്ള വസ്തുക്കൾ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ദേശീയ സുരക്ഷയെക്കരുതിയാണ് തീരുമാനമെന്നും മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.

2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ പാക്കിസ്ഥാനിൽനിന്ന് 4,20,000 ഡോളറിന്റെ ഉൽപന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞവർഷം ഇത് 28.6 കോടി ഡോളറായിരുന്നെന്നും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യത്തെ തുടർന്ന് ഉഭയകക്ഷി വ്യാപാരത്തിൽ കുത്തനെ ഇടിവുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *