Advertisement

വഖഫ് സ്വത്തുകളില്‍ തല്‍സ്ഥിതി തുടരണം; ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: വഖഫ് സ്വത്തുകളില്‍ തല്‍സ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി. പാര്‍ലിമെന്റ് പസാക്കിയ വഖഫ് നിയമ ഭേദഗതിക്കെതിരായ ഹരജി പരിഗണിച്ച സുപ്രീംകോടതി കേന്ദ്രത്തിന്‍റെ മറുപടിക്ക് സമയം അനുവദിച്ചു.ഏഴ് ദിവസത്തിനുള്ളിലാണ് കേന്ദ്രം മറുപടി നല്‍കേണ്ടത്.ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിര്‍ദ്ദേശങള്‍ കോടതി ഇന്നലെ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്റെ അഭ്യര്‍ഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *