Advertisement

നെഞ്ചുവേദന; ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ‍ ആശുപത്രിയിൽ

ന്യൂഡൽഹി: ഉപരാഷ്ട്പതി ജഗ്ദീപ് ധൻകർ‍ ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്ന് ഇന്നു പുലർച്ചെ 2 മണിക്കാണ് ഉപരാഷ്ട്രപതിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഉപരാഷ്ട്രപതിയെ ഡോക്ടർ രാജീവ് നാരഗിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുകയാണ്. ജഗ്ദീപ് ധൻകറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഹൃദ്രോഗ വിഭാഗത്തിൽ നിരീക്ഷണത്തിലാണന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *