ജിദ്ദ: വിജയ് മസാല കമ്പനി ഫുട്ബാൾ രംഗത്തെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി ബി.എഫ്.സി ജിദ്ദ ക്ലബ്ബിന്റെ മുഖ്യ സ്‌പോൺസറായതിന് ശേഷം കഴിഞ്ഞ രണ്ട് മാസക്കാലയളവിനുള്ളിൽ ബി.എഫ്.സി ഫുട്ബാൾ ടീം നേടിയ നാല് വിജയങ്ങൾ വിപുലമായി ആഘോഷിച്ചു. ജിദ്ദയിൽ ഈയിടെ നടന്ന മൂന്ന് ടൂർണമെന്റുകളിലും ബി.എഫ്.സി ജിദ്ദ ചാമ്പ്യൻമാരാവുകയും ഒരു മത്സരത്തിൽ റണ്ണേഴ്സ് ട്രോഫി നേടുകയും ചെയ്തു. ഈ ഗംഭീര നേട്ടം ആഘോഷിക്കാനാണ് വിജയ് മസാല കമ്പനിയും ബി.എഫ്.സി ക്ലബും ജിദ്ദ അസീസിയയിലെ വില്ലേജ് റെസ്റ്റോറന്റിൽ ‘വിന്നേഴ്‌സ് ട്രോഫി സെലബ്രേഷൻ’ സംഘടിപ്പിച്ചത്. പരിപാടിയിൽ വിജയ് മസാല കമ്പനി സാരഥികൾ, ബി.എഫ്.സി ക്ലബ്ബ് ഭാരവാഹികൾ, ടീം അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ ക്ലബിന്റെ പുതിയ ജേഴ്‌സി പ്രകാശനവും നടന്നു.
വിജയ് മസാല എം.ഡി ജോയ് മൂലൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കമ്പനി പ്രതിനിധികളായ സ്പോൺസർ അബ്ദുൽ അസീസ്, മുസ്തഫ മൂപ്ര, അനിൽ കുമാർ പത്തനംതിട്ട, ഷൈജു, സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), സുബൈർ വട്ടോളി (പ്രസിഡൻറ്, നിയോ ജിദ്ദ) എന്നിവർ ആശംസകൾ നേർന്നു. കളിക്കാർക്കുള്ള പുതിയ ജേഴ്‌സിയുടെ പ്രകാശനം ജോയ് മൂലൻ, ക്ലബ് പ്രസിഡന്റ് അനസ് പൂളാഞ്ചേരിക്ക് കൈമാറി നിർവഹിച്ചു.
ഗോൾകീപ്പർ ജേഴ്‌സി വിജയ് മസാല കമ്പനി സ്പോൺസർ അബ്ദുൽ അസീസ്, ടീം ഗോൾകീപ്പർ ശറഫുവിന് നൽകി പ്രകാശനം ചെയ്തു. വിജയ് മസാലയുടെ സ്‌പോൺസർഷിപ്പിൽ ബി.എഫ്.സി ക്ലബ് നേടിയ മുഴുവൻ ട്രോഫികളും ക്ലബ്ബ് ഭാരവാഹികൾ വിജയ് മസാല എം.ഡി ജോയ് മൂലന് ചടങ്ങിൽ കൈമാറി. ബി.എഫ്.സി ക്ലബ് മാനേജർ ശിഹാബ് പൊറ്റമ്മൽ സ്വാഗതവും ക്ലബ് ജനറൽ സെക്രട്ടറി നിഷാദ് നന്ദിയും പറഞ്ഞു.
Leave a Reply