Advertisement

റിയാദ് സീസൺ; സന്ദർശകരുടെ എണ്ണം 19 ദശലക്ഷത്തിൽ

റിയാദ്: റിയാദ് സീസൺ സന്ദർശകരുടെ എണ്ണം 19 ദശലക്ഷത്തിൽ എത്തിയതായി ജനറൽ എൻ്റർടൈൻമെൻ്റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ-ഷെയ്ഖ്  അറിയിച്ചു.
 ഇത് ഈ വർഷം സീസൺ കൈവരിച്ച മഹത്തായ വിജയം വീണ്ടും ഉറപ്പിക്കുന്നതാണ്. സീസൺ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്നത് തുടരുകയാണ്. വിവിധ സോണുകൾ ഉയർന്ന ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുന്നുണ്ട്, പ്രത്യേകിച്ച് “ബൊളിവാർഡ് വേൾഡ്,” “ബി എൽ വി ഡി റൺവേ”, “ബൊളിവാർഡ് സിറ്റി,”- അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
 സോണുകൾ എല്ലാ വിഭാഗം ആളുകളുടെയും അഭിരുചിക്കനുസരിച്ച് വിപുലമായ പരിപാടികൾ  നടക്കുന്നുണ്ട്. കൂടാതെ വിനോദ പരിപാടികൾ, കലാപരവും സംഗീതപരവുമായ പ്രകടനങ്ങൾ, വിവിധ തരം ഗെയിമുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഈ മേഖലയിലെയും ലോകത്തെയും ഏറ്റവും വലിയ വിനോദ സീസണുകളിലൊന്നായ സീസണിൻ്റെ അഞ്ചാം പതിപ്പ്, 2024ഒക്ടോബർ 12-ന് ആരംഭിച്ച് 2025 മാർച്ച് വരെ നീണ്ടുനിൽക്കും. റിയാദ് സീസൺ ഇവൻ്റുകളിൽ 14 വിനോദ മേഖലകളും 11 ലോക ചാംപ്യൻഷിപ്പുകളും 10 ഉത്സവങ്ങളും പ്രദർശനങ്ങളും ഉൾപ്പെടുന്നു.7.2 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണിവിടം.
 ബോക്‌സിങ്, ഗുസ്തി മത്സരങ്ങൾ, കച്ചേരികൾ, ഫൈൻ-ഡൈനിങ്  റസ്റ്ററൻ്റുകൾ, മനോഹരമായ പൂന്തോട്ടങ്ങൾ, സന്ദർശകർക്ക് നൂതനമായ അനുഭവങ്ങൾ നൽകുന്ന പുതിയ സോണുകൾ എന്നിവയുൾപ്പെടെ റിയാദ് സീസൺ ആതിഥേയത്വം വഹിക്കുന്ന ആഗോള ഇവൻ്റുകളുടെ ഉയർന്ന ഡിമാൻഡാണ് സന്ദർശകരുടെ ഗണ്യമായ എണ്ണം പ്രതിഫലിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *