Advertisement

യുഎസിനെതിരായ വ്യാപാരയുദ്ധം ഏറ്റെടുത്ത് ചൈനയും; യുഎസ് ഉൽപ്പന്നങ്ങൾക്ക് 15% വരെ അധിക തീരുവ ചുമത്തി

കുടിയേറ്റവും ലഹരിക്കടത്തും നിയന്ത്രിക്കാനെന്ന പേരില്‍ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിവെച്ച വ്യാപാരയുദ്ധം ഏറ്റെടുത്ത് ചൈന. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌ വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധത്തിന് വീണ്ടും സജീവമാവുകയാണ്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ബീജിംഗിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തിയതിന് പിന്നാലെ, ഗൂഗിളിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിക്കുകയും നിരവധി യുഎസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുകയും ചെയ്തു.

സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷൻ്റെ പ്രസ്താവനയനുസരിച്ച്, യുഎസ് ടെക് ഭീമനായ ഗൂഗിളിനെതിരെ വിശ്വാസ ലംഘനങ്ങളുടെ പേരിൽ അന്വേഷണം നടത്തുമെന്നാണ് ചൈന ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി മുതൽ യുഎസിൽ നിന്നുള്ള കൽക്കരി, ദ്രവീകൃത പ്രകൃതിവാതകം എന്നിവയ്ക്ക് 15 ശതമാനം നികുതിയും, എണ്ണ, കാർഷിക ഉപകരണങ്ങൾക്ക് 10 ശതമാനം അധിക നികുതിയും ചുമത്തുമെന്ന് ചൈന പ്രഖ്യാപിച്ചു. ടങ്സ്റ്റൺ അനുബന്ധ വസ്തുക്കളുടെ കയറ്റുമതിക്കും ചൈന നിയന്ത്രണം ഏർപ്പെടുത്തി. കാൽവിൻ ക്ലെയിൻ ഉടമയായ പിവിഎച്ച് കോർപ്പറേഷനെയും ഇല്ലുമിന ഇൻ‌കോർപ്പറേറ്റഡിനെയും വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയിലും ചൈന ഉൾപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *