വയനാട്: വയനാട് എംപി പ്രിയങ്ക ഗാന്ധി ഇന്നു മണ്ഡലത്തിലെത്തും. പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദർശിക്കും. ശേഷം ഒന്നേ മുക്കാലോടെ അന്തരിച്ച ഡിസിസി ട്രഷറർ എൻ.എം. വിജയന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണും.
കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടർന്ന് വി.ഡി. സതീശൻ നയിക്കുന്ന മലയോര ജാഥയിൽ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കുന്നുണ്ട്. ശേഷം ഡൽഹിക്ക് മടങ്ങും.
അതേസമയം മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ആളെ കൊന്ന കടുവ ചത്തെങ്കിലും വനംവകുപ്പ് തെരച്ചിൽ നടപടികൾ തുടരും. പ്രദേശത്ത് വേറെ കടുവകൾ ഇല്ല എന്ന് ഉറപ്പിക്കാനും ജനങ്ങളുടെ ആശങ്ക അകറ്റാനും ലക്ഷ്യമിട്ടാണ് തെരച്ചിൽ. ഇന്നുമുതൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിലും പ്രദേശത്ത് വനംവകുപ്പിന്‍റെ തെരച്ചിൽ നടക്കും.
Leave a Reply