Advertisement

മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: പാലക്കാട് ചെർപ്പുളശ്ശേരി കാവുവട്ടം മലമേൽത്തൊടി പരേതനായ കുന്നത്തുപറമ്പിൽ മുഹമ്മദി​ന്റെ മകൻ യൂസുഫ് (56) റിയാദിൽ ഹൃദയസ്തംഭനം മൂലം മരിച്ചു. നെഞ്ചുവേദനയെ തുടർന്ന്​ റിയാദിലെ ആസ്​റ്റർ സനദ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

30 വർഷമായി റിയാദിലുണ്ടായിരുന്ന ഇദ്ദേഹം ഒലയയിലെ ഒരു സ്ഥാപനത്തിൽ പാചകക്കാരനായാണ്​ ജോലി ചെയ്​തിരുന്നത്​. മൂന്ന്​ വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയിവന്നത്​. മാതാവ്: വല്ലപ്പുഴ ശങ്കരത്തൊടി ഖദീജ, ഭാര്യ: മുണ്ടക്കോട്ടുകുർശി പുളിക്കൽ മൈമൂന, മക്കൾ: മുഹമ്മദ് ജാഫർ, ജംഷീറ, ജസീറ.

Leave a Reply

Your email address will not be published. Required fields are marked *