കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എംഎസ് സൊലൂഷ്യന്‍സ് സിഇഒ ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജി ചൊവ്വാഴ്ച പരിഗണിക്കും.
ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ഹൈക്കോടതി ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
കേസെടുത്തത് മുതല്‍ ഒളിവിലായിരുന്നു ഷുഹൈബ്. മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ഷുഹൈബിനെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കിയിരുന്നു. ഷുഹൈബിനും എംഎസ് സൊല്യൂഷന്‍സിലെ മറ്റ് അധ്യാപകര്‍ക്കും നിരവധി തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരും ഹാജരായിരുന്നില്ല.
Leave a Reply