മലപ്പുറം- ജയിൽ മോചിതനായ ശേഷം പി.വി അൻവർ എം.എൽ.എ പാണക്കാട് എത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഇനി മുതൽ യു.ഡി.എഫിനൊപ്പമാണെന്ന് അൻവർ പ്രതികരിച്ചിരുന്നു. അതേസമയം, യു.ഡി.എഫിലേക്ക് പി.വി അൻവറിനെ സ്വാഗതം ചെയ്യുന്ന തരത്തിൽ സാദിഖലി തങ്ങൾ പ്രഖ്യാപനം നടത്തിയില്ല. യു.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്നും അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
അൻവർ വന്നു, കണ്ടു ഇനി ചായ കുടിച്ച് മൂപ്പര് പോകും, വേറെ കാര്യമായിട്ട് ഒന്നും ഉണ്ടായിട്ടില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വരണമെന്ന് അൻവർ മാത്രമല്ല കേരളത്തിലെ എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങൾ
പി.വി അൻവർ പാണക്കാട്ടെത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Leave a Reply