സൗദിയിൽ ഇന്ന് മുതൽ വീണ്ടും തണുപ്പ് വർധിക്കും. തബൂക്ക്, അൽജൗഫ്, ഹാഇൽ, ഖസീം, റിയാദ് എന്നിവിടങ്ങളിലായിരിക്കും കാലാവസ്ഥാ മാറ്റം. അഞ്ചു ദിവസത്തേക്ക് താപനില ഈ നിലയിൽ തുടരാൻ സാധ്യതയുണ്ട്. സഅദ് ബലഅ് നക്ഷത്രം പ്രത്യക്ഷ്യപ്പെട്ടതോടെ ശൈത്യകാലത്തിന് അവസാനമായെന്ന നിഗമനത്തിലാണ് വിദഗ്ധർ. റമദാൻ ആരംഭിക്കുന്നതോടെ താപനില നേരിയ തോതിൽ ഉയരും. കാലാവസ്ഥാ മാറ്റത്തിൽ കർഷകർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും, കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ വിവരങ്ങൾ പരിശോധിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സൗദിയിൽ ഇന്ന് മുതൽ വീണ്ടും തണുപ്പ് വർധിക്കും

Leave a Reply