റിയാദ്: സൗദി റിയാലിന് ഇനി ചിഹ്നം. ദേശീയ കറൻസിയായ റിയാലിന്റെ പേരാണ് ഈ ചിഹ്നത്തിലുള്ളത്, അറബിക് കാലിഗ്രാഫിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു രൂപകൽപ്പനയോടെയുള്ള ശ്രദ്ധേയമായ രൂപമാണ് അംഗീകരിച്ചത്.
ദേശീയ കറൻസിയുടെ ഐഡൻ്റിറ്റി ശക്തിപ്പെടുത്തുകയെന്ന ചരിത്രപരമായ ഒരു ചുവടുവയ്പിന് രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ഇന്ന് റിയാലിന്റെ ചിഹ്നത്തിന് അംഗീകാരം നൽകി.
റിയാൽ കറൻസി ചിഹ്നം പുറത്തിറക്കിയ വേളയിൽ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനും കിരീടാവകാശിയും മന്ത്രിമാരുടെ കൗൺസിൽ ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സെൻട്രൽ ബാങ്ക് (സാമ) ഗവർണർ അയ്മാൻ അൽ സയാരി നന്ദിയും കടപ്പാടും അറിയിച്ചു.
റിയാൽ ചിഹ്നം പ്രാദേശിക രാജ്യാന്തര തലങ്ങളിൽ രാജ്യത്തിന്റെ സാമ്പത്തിക ഐഡൻ്റിറ്റി ശക്തിപ്പെടുത്തുന്നതിന് ഉദാരമായ തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. കറൻസി ചിഹ്നത്തിന്റെ നടപ്പാക്കൽ ഉടനടി ആരംഭിക്കുമെന്നും ബന്ധപ്പെട്ട ഔദ്യോഗിക അധികാരികളുമായി ഏകോപിപ്പിച്ച് ക്രമേണ സാമ്പത്തിക, വാണിജ്യ ഇടപാടുകളിലും വിവിധ ആപ്ലിക്കേഷനുകളിലും ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply