ജിദ്ദ: ഉംറ വീസയിൽ എത്തുന്നവർ മൂന്ന് മാസം (90 ദിവസം) കാലാവധി എന്ന് കണക്കാക്കാതെ പ്രസ്‌തുത ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങണം. ഹജ് ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ വർഷവും സമാനമായ നിയന്ത്രണം ഏർപ്പെടുത്താറുണ്ട്.
ഏപ്രിൽ 29 വരെ മാത്രമേ ഉംറ വീസക്കാർക്ക് സൗദിയിൽ പരമാവധി കഴിയാനുള്ള അനുമതിയുള്ളൂ എന്നാണ് ഇപ്പോൾ ഇഷ്യു ചെയുന്ന ഉംറ വീസകളിൽ അധികൃതർ രേഖപ്പെടുത്തുന്നത്.
സാധാരണ നിലയിൽ ഒരു ഉംറ വീസക്ക് 90 ദിവസം വരെ കാലാവധി ഉണ്ടെങ്കിലും പുതിയ സാഹചര്യത്തിൽ
ഉംറ വീസയിൽ 90 ദിവസ കാലാവധി പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും ഏപ്രിൽ 29-നു ശേഷം സൗദിയിൽ കഴിയാൻ പാടില്ല എന്ന് സാരം.
Leave a Reply