ദമ്മാം: മക്ക, റിയാദ് മേഖലകളില്‍ മിതമായതോ കനത്തതോ ആയ മഴയും ആലിപ്പഴ വര്‍ഷവും പൊടിപടലങ്ങളുള്ള കാറ്റും ഉണ്ടായേക്കാമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു. ഇന്നലെ മുതല്‍ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ആരംഭിച്ച മഴയും മേഘാവൃതമായ കാലാവസ്ഥയും തിങ്കളാഴ്ച വരെ തുടരുമെന്നും പ്രവചനത്തില്‍ പറയുന്നു.
അല്‍-ബാഹ, അസീര്‍, ജിസാന്‍, കിഴക്കന്‍ മേഖല, ഖസീം, ഹായില്‍, അല്‍-ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളിലും മഴക്കു സാധ്യതയുണ്ട്. മദീനയില്‍ നേരിയതോ മിതമായതോ ആയ മഴ പെയ്‌തേക്കാം. നജ്റാനിലും തബൂക്കിലും നേരിയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും താഴ്വരകള്‍ പോലുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ ഒഴിവാക്കാനും സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചു.
റിയാദ് മേഖലയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സാമാന്യം ശക്തമായ മഴയുണ്ടാകും. തിങ്കളാഴ്ച വരെ ശക്തമായ ഇടിമിന്നല്‍ ഉണ്ടാകാനും ഇടയുണ്ട്. മഴ സമയത്ത്, താഴ്ന്ന പ്രദേശങ്ങള്‍, കുളങ്ങള്‍, ആഴത്തിലുള്ള താഴ്വരകള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സിവില്‍ ഡിഫന്‍സ് അഭ്യര്‍ഥിച്ചു.
Leave a Reply