റിയാദ്: രാജ്യത്തെ തൊഴിൽ കേസുകൾ തീർപ്പാക്കുന്നതിൽ വേഗത കൈവരിച്ചതായി സൗദി നീതിന്യായ മന്ത്രാലയം. രാജ്യത്തെ തൊഴിൽ തർക്കങ്ങളുടെ ശരാശരി ദൈർഘ്യം 20 ദിവസമായി കുറയ്ക്കാൻ പോയ വർഷം കഴിഞ്ഞു. 2024ൽ തീർപ്പാക്കിയ കേസുകളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതായും മന്ത്രലായം വ്യക്തമാക്കി.
തൊഴിൽ കേസുകൾ രജിസ്റ്റർ ചെയ്ത് ശരാശരി 20 ദിവസത്തിനകം തീർപ്പാക്കി വരുന്നതായി മന്ത്രാലയം വെളിപ്പെടുത്തി. 2024ൽ 1,30,000 കേസുകളിൽ വിധി നൽകി. ഇത് 2023നെ അപേക്ഷിച്ച് 21 ശതമാനം കൂടുതലാണ്. ഇതിനായി 2,90,000 സിറ്റിങ്ങുകളാണ് കോടതികൾ നടത്തിയത്.
ഇത് തൊഴിലാളികളുടെയും തൊഴിൽ ദാതാക്കളുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നതിനും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സുസ്ഥിരവും ആകർഷകവുമാക്കുന്നതിനും സഹായിച്ചതായും മന്ത്രാലയം വിശദീകരിച്ചു.വേതനം നൽകുന്നതിലെ കാലതാമസം, തൊഴിൽ കരാർ ലംഘനം, അലവൻസുകൾ, നഷ്ടപരിഹാരം, അവാർഡുകളും സേവന സർട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതിലെ താമസം എന്നിവ കോടതികളിലെത്തുന്ന കേസുകളുടെ എണ്ണം വർധിപ്പിക്കുന്നു. കോടതിക്ക് പുറത്ത് പരിഹരിക്കപ്പെടാത്ത തർക്കങ്ങളാണ് പ്രധാനമായും രജിസ്റ്റര്ർ ചെയ്യപ്പെടുന്നത്.
Leave a Reply