Advertisement

മോഹൻലാലിനെ ആദരിച്ച ‘ലാൽസലാ’മിന് ചെലവ്‌ 2.84 കോടി

ദാദ സാഹേബ്‌ ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കാനായി സംസ്ഥാന സർക്കാർ ഒരുക്കിയ ‘മലയാളം വാനോളം ലാൽസലാം’ പരിപാടിക്കായി ചെലവാക്കിയത് 2.84 കോടി രൂപ. രണ്ടു കോടി രൂപ സാംസ്‌കാരിക വകുപ്പ്‌, കേരള ചലച്ചിത്ര അക്കാദമി, കേരള ചലച്ചിത്ര വികസന കോർപറേഷൻ എന്നിവ വഴിയും 84 ലക്ഷം രൂപ അധിക ധനാനുമതി വഴിയുമാണ്‌ നൽകിയത്‌.

സാംസ്‌കാരിക വകുപ്പിൽ യുവകലാകാരന്മാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ്‌ പ്ലാൻ ശീർഷകത്തിൽ നിന്നാണ്‌ ഒരു കോടി രൂപ അനുവദിച്ചത്. കെ.എസ്‌.എഫ്‌.ഡി.സിയും ചലച്ചിത്ര അക്കാദമിയും 50 ലക്ഷം വീതമാണ്‌ നൽകിയിരിക്കുന്നത്‌.

വിവിധ വിഭാഗങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നാണ്‌ ലാൽസലാമിനുള്ള തുക കണ്ടെത്തിയിരിക്കുന്നത്‌. ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കേണ്ടത്‌ പദ്ധതിയിതര ഫണ്ട്‌ വഴിയാണെന്ന നിബന്ധന നിലനിൽക്കെയാണ്‌ സർക്കാരിന്റെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *