സൗദിയിൽ റെന്റൽ വാഹന ഓഫീസുകൾക്ക് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. സൗദി മുനിസിപ്പാലിറ്റികളും ഹൗസിങ് മന്ത്രാലയവും ചേർന്നാണ് നിർദേശങ്ങൾ പുറത്തിറക്കിയത്. വിവിധതരം ഗതാഗത വാടക സ്ഥാപനങ്ങളുടെ ഓഫീസുകൾ, പാർക്കിങ് സ്ഥലങ്ങൾ, സേവന കേന്ദ്രങ്ങൾ എന്നിവക്കാണ് മാർഗനിർദേശങ്ങൾ നൽകിയത. ഓഫീസുകളുടെ പാർക്കിങ്, ശുചിത്വം, ഓഫീസുകളുടെ ഡിസൈൻ എന്നിവ മുൻസിപ്പാലിറ്റികളുടെ മാനദണ്ഡങ്ങൾ പാലിച്ചതായിരിക്കണമെന്നും നിർദേശമുണ്ട്.
ഭിന്നശേഷി സൗഹൃദ സൗകര്യങ്ങളും ഒരുക്കണമെന്നും അറിയിപ്പുണ്ട്. സൗദി ബിൽഡിങ് കോഡ്, ഫയർ പ്രൊട്ടക്ഷൻ കോഡ് എന്നിവ കർശനമായും പാലിക്കണം. ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം, സിസിടിവി ക്യാമറകൾ തുടങ്ങിയവ നിർബന്ധമാണ്. ഉപഭോക്താക്കളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. നഗര ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദേശ നിക്ഷേപം ലക്ഷ്യമിട്ടുമാണ് നിയമങ്ങൾ പരിഷ്കരിക്കുന്നത്.
Leave a Reply