സൗദി ജയിലിൽ തടവിൽ കഴിയുന്ന അബ്ദുൽ റഹീമിന് അടുത്ത വർഷം മോചനം ലഭിക്കും. റഹീമിന് വധശിക്ഷ വേണമെന്ന പ്രോസിക്യൂഷൻ അപ്പീൽ സൗദി സുപ്രിംകോടതി തള്ളി. 20 വർഷം തടവുശിക്ഷ മതിയെന്ന വാദം കോടതി ശരിവെച്ചു.
ജയിൽ കാലാവധി പൂർത്തിയാക്കി അടുത്ത വർഷം റഹീമിന് പുറത്തിറങ്ങാം. സൗദി ബാലന്റെ കൊലപാതകത്തിലാണ് കോഴിക്കോട് സ്വദേശിയായ അബ്ദുറഹീം ജയിലിലായത്. മരിച്ച സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നൽകിയതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ വധശിക്ഷ സൗദി സുപ്രിംകോടതി റദ്ദാക്കിയിരുന്നു. 34 കോടി രൂപയാണ് റഹീമിന്റെ മോചനത്തിനുള്ള ദിയാധനമായി കൈമാറിയിരുന്നത്.
Leave a Reply