ദമ്മാം: സൗദിയിൽ 3 കിലോഗ്രാം ഹാഷിഷുമായി മലയാളി പ്രവാസികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. ഉംറ വിസയിൽ തായ്‌ലൻഡിൽ നിന്ന് ദമ്മാമിലെ കിങ് അബ്‌ദുൽ അസീസ് പോർട്ടിൽ എത്തിയ കോഴിക്കോട് സ്വദേശിയും ഇയാളെ സ്വീകരിക്കാനെത്തിയ നാല് പേരുമാണ് പിടിയിലായത്.
വിമാനത്താവളത്തിലെ പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങിയ പ്രധാന പ്രതിയെ സുരക്ഷാ വിഭാഗം നിരീക്ഷിച്ച് വഴിയിൽ വെച്ച് പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൂട്ടാളികളെയും അറസ്റ്റ് ചെയ്തു.
Leave a Reply