Advertisement

തീവ്രവാദ ധനസഹായവും കള്ളപ്പണം വെളുപ്പിക്കലും; 118 പേരുൾപ്പെടുന്ന ദേശീയ പട്ടിക പുറത്ത്

തീവ്രവാദ ധനസഹായവും കള്ളപ്പണം വെളുപ്പിക്കലും; 118 പേരുൾപ്പെടുന്ന ദേശീയ പട്ടിക പുറത്ത്കുവൈത്ത് സിറ്റി: തീവ്രവാദ ധനസഹായവും കള്ളപ്പണം വെളുപ്പിക്കലുമായും ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പുതുക്കിയ ദേശീയ പട്ടിക പുറത്തുവിട്ട് കുവൈത്ത്. പട്ടികയിൽ 118 വ്യക്തികളും 13 സ്ഥാപനങ്ങളുമാണുള്ളത്.

യുഎൻ സെക്യൂരിറ്റി കൗൺസിൽ റസലൂഷൻസ് നടപ്പാക്കുന്നതിനുള്ള കമ്മിറ്റിയാണ് പട്ടിക പുറത്തുവിട്ടത്. സ്വദേശികളായ 3 പേരും പട്ടികയിലുണ്ട്. സൗദി അറേബ്യക്കാരായ 3 പേരും ബഹ്റൈനികളായ 4 പേരും ഖത്തരികളായ 2 പേരും ഉൾപ്പെട്ടിട്ടുണ്ട്.

പട്ടികയിൽ ഏറ്റവും കൂടുതൽ പേരും സിറിയൻ പൗരന്മാരാണ്-17 പേർ. സൊമാലിയക്കാരാണ് രണ്ടാമത്-16 പേർ. യമൻ (13), ലബനൻ (9), ഓസ്ട്രേലിയ (4), തുനീഷ്യ (4), പാക്കിസ്ഥാൻ (3), ഈജിപ്ഷ്യൻ (3), ഉഗാണ്ട (2), എറിത്രിയ (2), ഇറാൻ (2), യുക്രെയ്ൻ (1) എന്നിങ്ങനെയാണ് പട്ടികയിലെ മറ്റ് രാജ്യക്കാരായ പൗരന്മാരുടെ എണ്ണം.

ഇവർക്ക് പുറമെ 11 പ്രവാസികൾ, 9 അനധികൃത താമസക്കാർ (ബെഡൂയിൻസ്), പൗരത്വം വ്യക്തമല്ലാത്ത 11 പേർ എന്നിവരുമാണ് പട്ടികയിലുള്ളത്. പട്ടികയിലെ 13 സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *